ടാറ്റ മോട്ടോഴ്‌സ് രാജ്യവ്യാപകമായി പാസഞ്ചർ വെഹിക്കിളുകൾക്കായുള്ള സമ്മർ ചെക്ക്-അപ്പ് ക്യാമ്പ് ഏപ്രിൽ 28 വരെ നടത്തുന്നു. എല്ലാ അധികൃത ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് വർക്ക്‌ഷോപ്പുകളിലും ഈ സർവീസ് ലഭ്യമാണ്.
വേനൽക്കാലത്ത് വാഹനങ്ങളുടെ മികച്ച പ്രകടനം ഉറപ്പാക്കാനാണ് ഈ പദ്ധതി. ഉപഭോക്താക്കൾക്ക് സൗജന്യമായി 30 പോയിന്റ് ഇൻസ്പെക്ഷൻ ലഭിക്കും. എയർ കണ്ടീഷണർ, ബാറ്ററി, ടയർ, എഞ്ചിൻ ഓയിൽ തുടങ്ങിയവയുടെ പരിശോധന ഉൾപ്പെടുന്നു. ഇ-വി വാഹനങ്ങൾക്ക് പ്രത്യേക ഡയഗ്നോസ്റ്റിക്സും ലഭ്യമാണ്.
ക്യാമ്പിന്റെ ഭാഗമായി എക്സ്റ്റെൻഡഡ് വാറന്റിക്ക് 10% ഡിസ്കൗണ്ട്, സ്പെയർ പാർട്സിനും ലൂബ്രിക്കന്റുകൾക്കും 10% വിലക്കുറവ്, ജെന്യൂയിൻ ആക്‌സസറികൾക്ക് 15% വിലക്കുറവ് എന്നിവ ലഭിക്കും. ലളിതമായ ഇഎംഐ ഓപ്ഷനുകളും ഉണ്ട്. സമീപത്തെ സർവീസ് സെന്ററുകളിലൂടെ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 18002098282-ൽ ബന്ധപ്പെടുക.
Photo and News Source: Media Mangalam



