വാട്സാപ്പ് ഇപ്പോൾ കൂടുതൽ സൗകര്യകരമായിരിക്കുന്നു. ചാറ്റിങ്, കോളുകൾ, ഫയൽ പങ്കുവയ്ക്കൽ എന്നിവയെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്നവർക്ക് ഇനി റീച്ചാർജ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാകും. ‘പേയു’ സംവിധാനവുമായി ബന്ധപ്പെടുത്തി വാട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് അടുത്ത ആഴ്ചകളിൽ ഈ സേവനം ലഭ്യമാകും.
ഈ ഫീച്ചറിലൂടെ സ്വന്തം നമ്പറിലേക്കോ മറ്റൊരാളുടെ നമ്പറിലേക്കോ റീച്ചാർജ് ചെയ്യാൻ സാധിക്കും. ആദ്യഘട്ടത്തിൽ ജിയോ, എയർടെൽ, വി ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാകുക. വാട്സാപ്പ് വഴി പണം അയക്കാനുള്ള സംവിധാനവും മുമ്പേ നിലവിലുണ്ട്.
റീച്ചാർജ് ചെയ്യാൻ റീച്ചാർജ് ഐക്കണിൽ ക്ലിക്ക് ചെയ്ത് പ്രീപെയ്ഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മൊബൈൽ ഓപ്പറേറ്ററും പ്ലാനും തിരഞ്ഞെടുക്കുക. അവസാനം പെയ്മെൻ്റ് മോഡ് തിരഞ്ഞെടുത്ത് റീച്ചാർജ് പൂർത്തിയാക്കാം.
Photo and News Source: Kairali News



