കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരിക്കുമെന്ന് അറിയിപ്പ്. 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയെ തുടർന്നാണ് ഈ തീരുമാനം.
മുൻകൂട്ടി പ്രഖ്യാപിച്ച പൊതുപരീക്ഷകളും അഭിമുഖങ്ങളുമൊക്കെ നിശ്ചയപ്രകാരമുള്ളതായതിനാൽ അവധി ബാധകമല്ല. സംസ്ഥാനത്ത് താപനില 40 ഡിഗ്രിയിലധികം ഉയർന്നതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നു.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. അധിക താപം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Photo and News Source: Janmabhumi



