വാഷിംഗ്ടൺ: അമേരിക്കയിൽ ശാസ്ത്രജ്ഞരുടെയും പ്രതിരോധ ഗവേഷകരുടെയും ദുരൂഹ മരണങ്ങൾ തുടരുന്നു. നാസയിലെ ആണവ എഞ്ചിനീയറായ ജോഷ്വ ലെബ്ലാങ്കിന്റെ (29) മൃതദേഹം അലബാമയിൽ കത്തിയ നിലയിലുണ്ടായിരുന്ന ടെസ്ല കാറിനുള്ളിൽ കണ്ടെത്തി. ചൊവ്വാ ദൗത്യത്തിനുള്ള ആണവ പ്രൊപ്പൽഷൻ പദ്ധതിയിൽ പ്രധാനിയായിരുന്ന അദ്ദേഹം, പോലീസിൽ പരാതി നൽകിയ ശേഷം അപ്രത്യക്ഷനായി. ഫോണും വാലറ്റും വീട്ടിൽ വെച്ചിട്ടാണ് പോയതെന്നും കുടുംബം ആരോപിച്ചു.
മരണത്തിന് മുൻപ് വിമാനത്താവളത്തിൽ നാല് മണിക്കൂർ കാർ നിർത്തിയിരുന്നതായി ടെസ്ലയുടെ സെൻട്രി മോഡ് ഡാറ്റയിൽ നിന്നും വ്യക്തമായി. സംഭവത്തിൽ എഫ്. ബി. ഐ ഉന്നത അന്വേഷണം നടത്തുന്നു. 2022 മുതൽ 2026 വരെയുള്ള 11 മരണങ്ങളും തിരോധാനങ്ങളും പുനഃപരിശോധിക്കുന്നുണ്ട്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലകളിലെ ഗവേഷകരായിരുന്നു മിക്കവരും. 2025-ൽ സ്വന്തം വീട്ടിൽ വെടിയേറ്റ് മരിച്ച എം. ഐ.
ടി പ്രൊഫസർ നൂനോ ലൂറീറോ, ഏറോസ്പേസ് ഗവേഷകയായ ആമി എസ്‌ക്രിഡ്ജ് എന്നിവരുടെ മരണങ്ങളും ഉൾപ്പെടുന്നു.
Photo and News Source: Mathrubhumi



