സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) യിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്- III (ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ) തസ്തികകളിലേക്ക് നിയമനം നടത്താനായി വിജ്ഞാപനം പുറത്തിറങ്ങിയിരിക്കുന്നു. 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തും ഒഴിവുകളുണ്ട്. നിയമനത്തിന് ബി. എസ്. സി / എം. എസ്. സി ഇൻ ന്യൂട്രിഷൻ, ഫുഡ് & ന്യൂട്രിഷൻ, ക്ലിനിക്കൽ ന്യൂട്രിഷൻ & ഡയറ്ററ്റിക്സ് തുടങ്ങിയ യോഗ്യതകൾ ആവശ്യമാണ്. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.

അപേക്ഷ deadline മെയ് 1 വരെയാണ്. അഭിമുഖം നടക്കുന്ന സമയത്ത് ഉദ്യോഗാർത്ഥിയുടെ പ്രായം 35 വയസ്സിൽ കൂടാൻ പാടില്ല. നിയമനം ലഭിക്കുന്നവർക്ക് 28,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. യോഗ്യരായവരെ രേഖകളുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തിരഞ്ഞെടുക്കുന്നവരെ ഓൺലൈൻ വഴി അറിയിക്കും.

Photo and News Source: Samakalika Malayalam