യെസ്ഡിയും BSA-യും ചേർന്ന് ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചു. വ്യാഴാഴ്ച (23 ഏപ്രിൽ 2026) മുംബൈയിൽ നടന്ന ചടങ്ങിലാണ് ഇവ പുറത്തിറക്കിയത്. 350 സിസി, 650 സിസി വിഭാഗങ്ങളിലായാണ് ഈ വാഹനങ്ങൾ ലഭ്യമാകുന്നത്.

സിറ്റി റൈഡിംഗിനും വാരാന്ത്യ യാത്രകൾക്കും അനുയോജ്യമായ രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യെസ്ഡി സ്‌ക്രാംബ്ലറിൽ 'കതാര്‍' ലിക്വിഡ്-കൂള്ഡ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. 30 PS പവർ, 30 Nm ടോർക്ക്, ലിറ്ററിന് 30 കിലോമീറ്റർ ഇന്ധനക്ഷമത എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.

ഭാരം കുറഞ്ഞ ബോഡി ഘടനയും മികച്ച ബ്രേക്കിംഗ് സംവിധാനവും സുരക്ഷ ഉറപ്പാക്കുന്നു. സ്‌പോക്ക് വീലുകളും സെമി-നോബി ടയറുകളും ഏത് റോഡിലും മികച്ച ഗ്രിപ്പ് നൽകും. യെസ്ഡി സ്‌ക്രാംബ്ലർ ലെഗസി ബ്ലാക്ക്, ഒജി യെല്ലോ, റോഗ് എന്നീ നിറങ്ങളിൽ ലഭ്യമാണ്.

Photo and News Source: DriveSpark