ഹോർമുസ് കടലിടുക്കിൽ ഇറാൻ ബോട്ടുകൾ മൈനുകൾ സ്ഥാപിക്കുന്നുവെന്ന സംശയമുണ്ടെങ്കിൽ ഉടൻ വെടിവെച്ചു തകർക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നാവികസേനയ്ക്ക് ഉത്തരവിട്ടു. ഈ ജലപാതയിലൂടെയുള്ള അന്താരാഷ്ട്ര ചരക്കുനീക്കം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലെ ചെറിയ ബോട്ടുകളെപ്പോലും വെടിവെച്ചു തകർക്കാൻ ട്രംപ് നിർദ്ദേശിച്ചു. മേഖലയിലെ മൈനുകൾ നീക്കം ചെയ്യുന്ന പ്രവർത്തനം മൂന്നിരട്ടിയായി വർദ്ധിപ്പിക്കാനും യു.എസ്. സൈന്യത്തിന് നിർദ്ദേശം നൽകി. ആഗോള എണ്ണ, വാതക വിതരണത്തിന്റെ പ്രധാന മാർഗ്ഗമായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത്.

ഇറാന്റെ നാവികശേഷി നശിപ്പിക്കപ്പെട്ടതായി ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും അവകാശപ്പെടുന്നുണ്ടെങ്കിലും, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ചെറുകിട ബോട്ടുകൾ ഉപയോഗിച്ച് മൈനുകൾ നിക്ഷേപിക്കുന്നത് തുടരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസവും ട്രംപ് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

Photo and News Source: Siraj Live