തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 80% കവിഞ്ഞു. സിനിമാതാരങ്ങൾ വോട്ട് ചെയ്യാനെത്തുന്ന വീഡിയോകൾ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നു. കമല്‍ ഹാസനും മകളും നടിയുമായ ശ്രുതി ഹാസനും ഒരുമിച്ച് വോട്ട് ചെയ്യാനെത്തിയ വീഡിയോയില്‍ ക്യൂ പാലിക്കാത്തതായി വിമര്‍ശനം ഉയരുന്നു.

ചെന്നൈയിലെ ഒരു പോളിംഗ് സ്റ്റേഷനിലാണ് ഇവർ വോട്ട് ചെയ്യാനെത്തിയത്. വീഡിയോയിൽ രണ്ടുപേരും ക്യൂവില്‍ കുറച്ചു നേരം നില്‍ക്കുന്നതായി കാണാം. പിന്നീട് ക്യൂവിനെ അവഗണിച്ച് ബൂത്തിലേക്ക് നേരെ കടക്കുന്നതും കാണാം.

തുല്യതയെക്കുറിച്ച് പൊതുവെ സംസാരിക്കുന്ന കമല്‍ ഹാസന് ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ സെലിബ്രിറ്റി പ്രിവിലേജ് ഉപയോഗിച്ചു എന്നാണ് വിമര്‍ശകരുടെ അഭിപ്രായം. പൊതുജനത്തെ ഉപദേശിക്കാന്‍ നില്‍ക്കുന്നവര്‍ യഥാര്‍ഥ ജീവിതത്തില്‍ നിയമലംഘകരാണെന്നും പറയപ്പെടുന്നു.

Photo and News Source: Asianet News