ന്യൂഡൽഹി: ഫ്രാൻസിലെ വിമാനത്താവളങ്ങളിലൂടെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി ട്രാൻസിറ്റ് വിസ ആവശ്യമില്ല. ഏപ്രിൽ 10 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ് ഇന്ത്യ സന്ദർശിച്ച സമയത്താണ് ഈ തീരുമാനം ഉറപ്പിച്ചത്. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ഫ്രാൻസ് വഴി മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യാനുള്ള നടപടി എളുപ്പമാക്കുകയാണ് ഈ മാറ്റം.

ഫ്രഞ്ച് വിമാനത്താവളങ്ങളെ ട്രാൻസിറ്റ് ഹബ്ബുകളായി ഉപയോഗിക്കുന്ന ഇന്ത്യൻ യാത്രക്കാരുടെ യാത്ര കൂടുതൽ സുഗമമാക്കാനാണ് ഈ നടപടി. വിദേശ പൗരന്മാരുടെ ഫ്രാൻസ് പ്രവേശനം സംബന്ധിച്ച വിസ നിയമങ്ങളിൽ ഭേദഗതി വരുത്തിയാണ് ഈ തീരുമാനം നടപ്പാക്കിയത്. ഫ്രാൻസിന്റെ ഈ തീരുമാനം ഇന്ത്യ സ്വാഗതം ചെയ്തു.

Photo and News Source: Samakalika Malayalam