മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി കോടതി റിസീവർഷിപ്പിലൂടെ ഒരു സിനിമ റിലീസ് ചെയ്യാൻ തയ്യാറാകുന്നു. റോഷൻ മാത്യുവും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായ 'ചേര' എന്ന സസ്പെൻസ് ത്രില്ലർ ചിത്രം ഇനി മുന്നോട്ട് പോകുന്നത് റിസീവറിന്റെ നിയന്ത്രണത്തിലായിരിക്കും.

ലൈൻ ഓഫ് കളേഴ്‌സിന്റെ ബാനറിൽ നിർമ്മാതാവ് എം സി അരുണും, എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ കോ-പ്രൊഡ്യൂസർ നിരൂപ് ഗുപ്തും തമ്മിലുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് ഈ നടപടി. കോടതി റിസീവറായി അഡ്വക്കേറ്റ് രശ്മി ഗോപാലകൃഷ്ണനെ നിയമിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ സംവിധാനം ലിജിൻ ജോസ് നിർവ്വഹിച്ചിരിക്കുന്നു. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണവും, അജയ് തുണ്ടത്ത് പിആർഓയും നിർവ്വഹിക്കുന്നു. ഈ കേസിൽ വാദി എൻ എൻ ജി ഫിലിംസിനായി അഡ്വ. റെയിൻ കെ രവിയും, അഡ്വ. ജീമോൻ പി എബ്രഹാമും ഹാജരായിരുന്നു.

Photo and News Source: Janam TV