കേരളത്തിൽ നിലവിൽ അസാധാരണമായ ചൂട് അനുഭവപ്പെടുന്നു. നിരവധി പേർക്ക് സൂര്യാതപം ബാധിച്ചിട്ടുണ്ട്. കണ്ണൂരിൽ സൂര്യാഘാതം മൂലം യുവാവ് മരിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ശക്തമായ അൾട്രാ വയലറ്റ് രശ്മികളുടെ ഫലമായി ജീവഹാനി വരെ സംഭവിക്കാം. കേരള ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉച്ചതിരിഞ്ഞ് മൂന്ന് മണി വരെ നേരിട്ട് വെയിൽ ഏൽക്കാതിരിക്കുക. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി തുടങ്ങിയവ നിർബന്ധമായും ഉപയോഗിക്കുക. ശരീരം മുഴുവനും മറക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. നിർജലീകരണത്തെ തടയാൻ ധാരാളം വെള്ളം കുടിക്കുക.

പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കുക. പുറത്ത് ജോലി ചെയ്യുന്നവർ 15 മിനിറ്റ് കൂടുമ്പോൾ തണലിൽ വിശ്രമിക്കണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഹൃദ്രോഗികൾ, പ്രമേഹരോഗികൾ, ചർമരോഗികൾ എന്നിവർ ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക.

Photo and News Source: Kairali News