ന്യൂഡൽഹിയിൽ നടന്ന മനുഷ്യത്വരഹിതമായ കൊലപാതകം പുറത്തുവന്നിട്ടുണ്ട്. മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ മുൻ വീട്ടുജോലിക്കാരൻ രാഹുൽ മീണ (23) ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. രാജസ്ഥാനിൽ വെച്ച് മറ്റൊരു സ്ത്രീയേയും പീഡിപ്പിച്ചതിന് ശേഷമാണ് ഇയാൾ ഡൽഹിയിലേക്ക് തിരിച്ചത്. ദക്ഷിണ ഡൽഹിയിലെ അമർ കോളനിയിലായിരുന്നു സംഭവം. വീട്ടിലെ നാലുതരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളെ മറികടന്നാണ് പ്രതി വീട്ടിൽ കടന്നത്.
ലോക്കറിൽ നിന്ന് സ്വർണവും പണവും കൊള്ളയടിക്കാൻ ശ്രമിച്ച പ്രതി, പെൺകുട്ടിയുടെ രക്തം പുരണ്ട കൈ ഉപയോഗിച്ച് ബയോമെട്രിക് ലോക്കർ തുറക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടപ്പോൾ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് ലോക്കർ തകർത്തു. സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതി പിടിയിലായി. ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി, രാജസ്ഥാനിലെ ആൾവാർ സ്വദേശിയാണ്. എട്ടു മാസം മുമ്പ് വീട്ടുസഹായിയായി ജോലി ചെയ്തിരുന്ന ഇയാളെ സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ആറാഴ്ച മുമ്പ് പിരിച്ചുവിട്ടിരുന്നു.
Photo and News Source: Mathrubhumi



