പശ്ചിമബംഗാളിൽ നിയമസഭാതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏഴു മണിക്കൂറിനുള്ളിൽ 62.18 ശതമാനം പോളിങ് രേഖപ്പെടുത്തി. മേദിനിപൂരിൽ 65.77 ശതമാനവും ഝാർഗ്രാമിൽ 43.71 ശതമാനവും ബങ്കുരിൽ 43.22 ശതമാനവും പുർബ മേദിനിപൂരിൽ 42.16 ശതമാനവുമായിരുന്നു പോളിങ്.

മുർഷിദാബാദിൽ തൃണമൂൽ കോൺഗ്രസും ആം ജനതാ പാർട്ടിയും തമ്മിൽ സംഘർഷമുണ്ടായി. പരസ്പരം കല്ലെറിഞ്ഞ സംഭവത്തിൽ പോലീസ് ലാത്തി ചാർജിലൂടെ സ്ഥിതിഗതികൾ നിയന്ത്രിച്ചു. തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ആക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

പശ്ചിമബംഗാളിൽ 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിങ് സമയം. 44,378 ബൂത്തുകളിൽ 7,384 പ്രശ്നബാധിത ബൂത്തുകളാണ്. 150-ലധികം പേരെ നോർത്ത് 24 പർഗനാസ്, മാൾഡ ജില്ലകളിൽ നിന്ന് കരുതൽ തടങ്കലിലേക്ക് മാറ്റി.

തമിഴ്നാട്ടിൽ 56.81 ശതമാനം പോളിങ് രേഖപ്പെടുത്തി. തിരിച്ചിറപ്പള്ളി ഈസ്റ്റിൽ 37.24 ശതമാനവും പേരംമ്പൂരിൽ 56.24 ശതമാനവും പോളിങ് കണക്കുകളായി

Photo and News Source: Kairali News