മുഖക്കുരുവും പാടുകളും മാറ്റി ചര്‍മത്തിന് തിളക്കം നൽകാൻ ജീരകം ഏറ്റവും നല്ല മരുന്നാണ്. ആന്റി-ഓക്സിഡന്റുകളും ആന്റി-ബാക്ടീരിയല്‍ ഗുണങ്ങളുമുള്ള ജീരകം മുഖക്കുരു കുറയ്ക്കാനും പാടുകളെ മങ്ങിക്കാനും സഹായിക്കുന്നു.
ജീരകം ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് ദിവസവും മുഖം കഴുകുന്നത് അലർജിയും മുഖക്കുരുവും അകറ്റും. ജീരകത്തിന്റെ ആന്റി-ബാക്ടീരിയല്‍ സ്വഭാവം മുഖക്കുരുവുണ്ടാക്കുന്ന ബാക്ടീരിയകളെ പ്രതിരോധിക്കും. ചര്‍മത്തിലെ വീക്കവും നീര്‍ക്കെട്ടും കുറച്ച് ചര്‍മത്തെ ശാന്തമാക്കാനും ഇത് സഹായിക്കും.
ജീരകം കുതിര്‍ത്തി അരച്ച് മുഖത്ത് പുരട്ടുന്നത് അലർജി പോലുള്ള പ്രശ്‌നങ്ങൾ കുറയ്ക്കും. ചുവപ്പും തടിപ്പും തിണര്‍പ്പും പോലുള്ള ചര്‍മ പ്രശ്‌നങ്ങൾ തീർക്കാനും ഫംഗസ് ഇൻഫെക്ഷനുകൾ നിയന്ത്രിക്കാനും ജീരകം നല്ലതാണ്. വിറ്റാമിൻ ഇ സമ്പുഷ്ടമായ ജീരകം അകാല വാർദ്ധക്യം തടയാനും തിളങ്ങുന്ന ചര്‍മത്തിന് സഹായിക്കുന്നു.
Photo and News Source: Samakalika Malayalam



