കൊച്ചി: ഉപഭോക്തൃ കേന്ദ്രീകൃത പ്രവർത്തനങ്ങളും ശക്തമായ ബ്രാൻഡ് സാന്നിധ്യവുമാണ് നെസ്‌ലെ ഇന്ത്യയുടെ ആഭ്യന്തര വിൽപ്പനയിൽ ദശാബ്ദത്തിലെ ഏറ്റവും മികച്ച ത്രൈമാസ വളർച്ച നേടാൻ കാരണമായത്. 2026 മാർച്ച് 31-ന് അവസാനിച്ച നാലാം പാദത്തിൽ, കമ്പനിയുടെ ആഭ്യന്തര വിൽപ്പന 23. 1% വളർച്ചയോടെ 6,445 കോടി രൂപയിലെത്തി. പ്രവർത്തന ലാഭവും 26. 3% ഉയർന്നു. ഇരട്ട അക്ക വർധനയാണ് വിൽപ്പനയിലെ പ്രധാന നേട്ടം. പരസ്യച്ചെലവിൽ 50% ൽ അധികം വർധനയുണ്ടായി.

മുൻവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മൊത്തം വിൽപ്പന 23. 4% വളർച്ചയുണ്ടായി. 2025-26 സാമ്പത്തിക വർഷത്തിൽ നെസ്‌ലെയുടെ മൊത്തം വിൽപ്പന 23,071. 5 കോടി രൂപയായിരുന്നു. കൺഫെക്ഷനറി, പൗഡർ & ലിക്വിഡ് ബെവറേജസ്, പെറ്റ് ഫുഡ് വിഭാഗങ്ങൾ ഉയർന്ന വളർച്ച കൈവരിച്ചു. ക്വിക്ക് കൊമേഴ്‌സ് ചാനലുകളും പിന്തുണ നൽകി. ഗ്രാമീണ വിപണികളിൽ 2. 16 ലക്ഷം ഗ്രാമങ്ങളിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചു.

മാലിദ്വീപ്, പാപ്പുവ ന്യൂ ഗിനിയ, യുകെ, യുഎസ് ഉൾപ്പെടെ 28 രാജ്യങ്ങളിലേക്ക് കയറ്റുമതി വർധിപ്പിച്ചു.

Photo and News Source: Malayalam Express