പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളും ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ 17 ശതമാനത്തോളം ഇടിവുണ്ടാക്കിയെന്ന് 2026 മാർച്ചിലെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം 22. 8 ദശലക്ഷം ടൺ എണ്ണ ഇറക്കുമതി ചെയ്ത സ്ഥാനത്ത്, ഇപ്പോൾ 18. 9 ദശലക്ഷം ടണ്ണായി കുറഞ്ഞിരിക്കുന്നു. അമേരിക്ക-ഇസ്രയേൽ സഖ്യത്തിന്റെ ഇറാൻ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ വരവ് ഗണ്യമായി കുറഞ്ഞു.

റഷ്യ, അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി വർധിച്ചിട്ടും ആഗോള വിപണിയിലെ വിലക്കയറ്റം വെല്ലുവിളിയായി തുടരുന്നു. 2026 ഫെബ്രുവരിയിൽ 69. 01 ഡോളറായിരുന്ന എണ്ണവില മാർച്ചിൽ 113. 49 ഡോളറായി ഉയർന്നു. ഇത് ഇറക്കുമതി അളവ് കുറയാൻ പ്രധാന കാരണമായി. ഇറക്കുമതിക്കൊപ്പം ആഭ്യന്തര ഉത്പാദനത്തിലും കയറ്റുമതിയിലും കുറവുണ്ടായി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ 24. 5 ശതമാനം ഇടിവ് രേഖപ്പെടുത്തി.

നിലവിൽ രാജ്യത്തെ വാർഷിക എണ്ണ ഉത്പാദനം 28 ദശലക്ഷം ടണ്ണിലേക്ക് താഴ്ന്നിരിക്കുന്നു.

Photo and News Source: Kerala Online News