കേരളത്തിൽ ഉഷ്ണതരംഗം ശക്തിപ്രാപിച്ചിരിക്കുന്നു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നും നാളെയും ഉഷ്ണതരംഗ സാധ്യതയെന്ന നിലയിൽ ദുരന്തനിവാരണ അതോറിറ്റി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ 41°C വരെ താപനില ഉയരാനുള്ള സാധ്യതയുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിൽ 40°C, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38°C, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C, തിരുവനന്തപുരം ജില്ലയിൽ 36°C വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
25, 26 ഏപ്രിൽ തീയതികളിലും ഉയർന്ന താപനിലയെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ്. പാലക്കാട് ജില്ലയിൽ 40°C, കൊല്ലം ജില്ലയിൽ 39°C, തൃശൂർ, കോട്ടയം ജില്ലകളിൽ 38°C, മറ്റ് ജില്ലകളിൽ 36-37°C വരെ താപനിലയെത്തുമെന്ന് പ്രവചനമുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള കാറ്റും ചേർന്ന് മലയോരമേഖല ഒഴികെയുള്ള പ്രദേശങ്ങളിൽ ചൂടും അസ്വസ്ഥതയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
Photo and News Source: Kairali News



