ബാങ്ക് ഓഫ് ബറോഡയുടെ ഉപസ്ഥാപനമായ ബോബ് കാപ്സിൽ ഒഴിവുകളുണ്ട്. മാനേജർ, എഡിറ്റർ തുടങ്ങിയ 10 തസ്തികകളിലാണ് നിയമനങ്ങൾ. ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി, റീട്ടെയിൽ ബ്രോക്കിങ്, ഡിജിറ്റൽ ബിസിനസ്, ബാക്ക് ഓഫീസ് ഓപ്പറേഷൻസ്, റിസർച്ച് മേഖലകളിലാണ് ഈ ഒഴിവുകൾ.

യോഗ്യതകളായി ബിരുദം, ബിരുദാനന്തര ബിരുദം, എംബിഎ, സിഎ, പിജിഡിഎം എന്നിവ ഉൾപ്പെടുന്നു. ഓരോ തസ്തികയ്ക്കും വ്യത്യസ്ത യോഗ്യതയും പ്രവൃത്തി പരിചയവും ആവശ്യമാണ്. അപേക്ഷകർ ബോബ്കാപ്സിന്റെ ഔദ്യോഗിക മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കണം.

മെയ് 15 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി റിസർച്ച് അസോസിയേറ്റ്, എഡിറ്റർ, അസിസ്റ്റന്റ് മാനേജർ, ഹെഡ് ഓഫ് ലീഡ്‌സ് ആൻഡ് കോൾ സെന്റർ തുടങ്ങിയ തസ്തികകളാണ് ഉള്ളത്.

Photo and News Source: Samakalika Malayalam