അബുദാബി: യുഎഇ സെൻട്രൽ ബാങ്ക്, ബാങ്കിങ് ഇടപാടുകൾക്കായി വാട്സാപ്പ് ഉപയോഗിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. തട്ടിപ്പ് കേസുകളുടെ വർധനയെ തുടർന്ന് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് ഈ നടപടി. യുഎഇയിലെ എല്ലാ ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും ഇപ്പോൾ വാട്സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകൾ ഉപയോഗിച്ച് ധനകാര്യ സേവനങ്ങൾ നൽകുന്നതോ വിവരങ്ങൾ ശേഖരിക്കുന്നതോ നിരോധിച്ചിരിക്കുന്നു.

വാട്സാപ്പ് വഴി വിവരങ്ങൾ പങ്കുവെക്കുമ്പോൾ തട്ടിപ്പുകാർക്കും ഹാക്കർമാർക്കും വിവരങ്ങൾ എളുപ്പത്തിൽ ചോർത്താൻ സാധിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ബാങ്ക് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ആളുകളെ പറ്റിക്കുന്ന കേസുകളും കണ്ടെത്തിയിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ബാങ്ക് കർശന നിർദ്ദേശം പുറപ്പെടുവിച്ചത്.

Photo and News Source: Kerala Online News