ടാറ്റ മോട്ടോഴ്‌സ് നടത്തുന്ന പാസഞ്ചർ വെഹിക്കിൾസ് സമർ ചെക്ക്-അപ്പ് ക്യാമ്പ് ഏപ്രിൽ 28 വരെ തുടരും. രാജ്യത്തെ എല്ലാ ടാറ്റ മോട്ടോഴ്‌സ് വർക്ക്‌ഷോപ്പുകളിലും ഈ സർവീസ് ലഭ്യമാണ്. നിലവിലെ ഉപഭോക്താക്കൾക്ക് സൗജന്യ വാഹന പരിശോധനയും പ്രത്യേക ഓഫറുകളും ലഭിക്കും.

വേനൽക്കാലത്ത് വാഹനങ്ങളുടെ മികച്ച പ്രകടനം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 30 പോയിന്റ് ഇൻസ്പെക്ഷനിൽ എയർ കണ്ടീഷണർ, ബാറ്ററി, ടയർസ്, എഞ്ചിൻ ഓയിൽ തുടങ്ങിയവ പരിശോധിക്കും. ഇലക്ട്രിക്കൽ സിസ്റ്റം, സി.എൻ.ജി. സിസ്റ്റം, ഇ.വി. വാഹനങ്ങൾക്ക് പ്രത്യേക ഡയഗ്നോസ്റ്റിക്സ് ഉൾപ്പെടുന്നു.

ക്യാമ്പിന്റെ ഭാഗമായി എക്സ്റ്റെൻഡഡ് വാറന്റിക്ക് 10% ഡിസ്കൗണ്ട്. സ്പെയർ പാർട്സ്, ലൂബ്രിക്കന്റുകൾ, വാല്യു ആഡഡ് സർവീസുകൾ എന്നിവയ്ക്കും 10% വിലക്കുറവുണ്ട്. ടാറ്റ മോട്ടോഴ്‌സ് ജെന്യൂയിൻ ആക്‌സസറികൾക്ക് 15% വരെ വിലക്കുറവ് ലഭിക്കും. ലളിതമായ ഇഎംഐ ഓപ്ഷനുകളും ഉണ്ട്.

ഉപഭോക്താക്കൾ സമീപത്തെ സർവീസ് സെന്ററുകളിൽ സന്ദർശിച്ച് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 18002098282 എന്ന നമ്പറിൽ ബന്ധപ്പെടുക.

Photo and News Source: Dhanam