ഫ്രഷ് തേങ്ങയും പഴുത്ത നേന്ത്രപ്പഴവും ചേർത്ത് വീട്ടിൽ തന്നെ ആരോഗ്യകരമായ ഐസ്‌ക്രീം ഉണ്ടാക്കാം. തേങ്ങ ഉടച്ച് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ അരച്ച്, കട്ടിയുള്ള തേങ്ങാപ്പാൽ വേർതിരിക്കുക. ഈ തേങ്ങാപ്പാലിൽ നേന്ത്രപ്പഴം, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴ സിറപ്പ്, വാനില എസ്സെൻസ് എന്നിവ ചേർത്ത് നന്നായി അടിക്കുക. സ്മൂത്തും ക്രീമിയുമായ മിശ്രിതം ലഭിക്കും. ഈ മിശ്രിതം വൃത്തിയുള്ള ചിരട്ടയിലേക്ക് ഒഴിച്ച് ഫ്രീസറിൽ 8 മണിക്കൂർ തണുപ്പിക്കുക. പിറ്റേന്ന് രാവിലെ കട്ടിയുള്ള, ആരോഗ്യകരമായ ഐസ്‌ക്രീം ലഭിക്കും.

പഞ്ചസാരയ്ക്ക് പകരം ഈന്തപ്പഴ സിറപ്പ് ഉപയോഗിക്കുന്നത് മധുരത്തിനും ആരോഗ്യത്തിനും നല്ലതാണ്.

Photo and News Source: Kerala Online News