റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്താൻ തയാറാണെന്ന് പ്രഖ്യാപിച്ചു. സമാധാന കരാറുകൾ അന്തിമമാക്കുന്ന സമയത്തായിരിക്കും ഈ കൂടിക്കാഴ്ച. റഷ്യയും ബെലാറസും ഒഴികെയുള്ള സ്ഥലങ്ങളിലാണ് ചർച്ചകൾ നടത്താൻ സെലൻസ്‌കി തയ്യാറായതെന്ന് റിപ്പോർട്ടുണ്ട്. ഇരു നേതാക്കളും ചർച്ചകൾ നടത്തി കരാറുകളിൽ എത്തിയതിനുശേഷം മാത്രമേ കൂടിക്കാഴ്ച സാധ്യമാകൂ എന്നാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കിയത്.
പുടിൻ പ്രാഥമിക ചർച്ചകൾക്ക് ഇരിക്കില്ലെന്നും, കരാറിന്റെ ഫലം ഔദ്യോഗികമായി അംഗീകരിക്കാനാണ് അദ്ദേഹം എത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഈ കൂടിക്കാഴ്ച യുക്രെയ്ൻ-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട സമാധാന ചർച്ചകളിലെ ഒരു പ്രധാന പടിയായിരിക്കും.
Photo and News Source: 24 News



