മധുരത്തിനുള്ള പ്രിയം കുറയ്ക്കാനുള്ള യുദ്ധത്തിൽ പഞ്ചസാര ഒഴിവാക്കി പ്രകൃതിദത്ത മധുരവിളക്കൾ തേടുന്നവർക്ക് ഈത്തപ്പഴവും ശർക്കരയും പ്രധാന ഓപ്ഷനുകളാണ്. രുചിയിലും പോഷകത്തിലും മുന്നിലാണെങ്കിലും ഈത്തപ്പഴം നാരുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഉയർന്ന നാരുകൾ ദഹനത്തെ സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ ഉയർച്ച തടയുകയും ചെയ്യുന്നു.
ശർക്കര കരിമ്പിൻ നീരിൽ നിന്നും നിർമ്മിക്കുമ്പോൾ ഈന്തപ്പന നീരിൽ നിന്നുമാണ് ഈത്തപ്പഴം ലഭിക്കുന്നത്. ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ശർക്കരയിൽ അടങ്ങിയിട്ടുണ്ടെങ്കിലും സംസ്കരണത്തിൽ നാരുകൾ നഷ്ടപ്പെടുന്നു. വിശപ്പ് നിയന്ത്രിക്കുന്നതിൽ ഈത്തപ്പഴത്തിനാണ് മുൻതൂക്കം. അതിലെ ലയിക്കുന്ന നാരുകൾ വയർ നിറഞ്ഞതായി തോന്നാനും ഇടവേളകളിലുള്ള ലഘുഭക്ഷണം ഒഴിവാക്കാനും സഹായിക്കുന്നു. 'ന്യൂട്രീഷൻ ജേണലിൽ' പ്രസിദ്ധീകരിച്ച പഠനങ്ങൾ ഈ വസ്തുത സ്ഥിരീകരിക്കുന്നു.
ശർക്കര രക്തപ്രവാഹത്തിൽ വേഗത്തിൽ ലയിക്കുകയും പെട്ടെന്ന് ഊർജ്ജം നൽകുകയും ചെയ്യും. എന്നാൽ, അധികം വൈകാതെ തന്നെ വീണ്ടും മധുരം കഴിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കാം. പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന മികച്ച പോഷകങ്ങൾ ഇവ രണ്ടിലുമുണ്ടെങ്കിലും അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
Photo and News Source: Samakalika Malayalam



