വഡോദര: ഗുജറാത്തിലെ എംഎസ് യൂണിവേഴ്‌സിറ്റിയിൽ എബിവിപി സംഘടിപ്പിച്ച ‘സംസ്‌കാര സംഗമം’ പരിപാടിയില്‍ ഒരു വിദ്യാര്‍ഥിനി സാരിയുടുത്ത് ‘ധക് ധകി’ നൃത്തം അവതരിപ്പിച്ചു. ഈ നൃത്തം വൈറലായതോടെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യുവും കോണ്‍ഗ്രസ് പാർട്ടിയും ഈ നൃത്തത്തെ ആഭാസം എന്ന് വിശേഷിപ്പിച്ചു. സംസ്‌കാരത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതാണ് നൃത്തം എന്നായിരുന്നു ആരോപണം. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം ശക്തമായതോടെ വിദ്യാര്‍ഥിനി പൊട്ടിക്കരഞ്ഞ് മാപ്പ് പറഞ്ഞ് വിഡിയോ പുറത്തിറക്കി. താന്‍ സാരിയിലാണ് നൃത്തം ചെയ്തതെന്നും അതിലെ അശ്ലീലം എവിടെയാണെന്നും വിദ്യാര്‍ഥിനി ചോദിച്ചു. തന്റെ നൃത്തം മോശം അര്‍ഥത്തില്‍ പ്രചരിപ്പിക്കുന്നതും കമന്റുകളിലൂടെ അശ്ലീല ആരോപണങ്ങൾ ഉയര്‍ന്നതും കടുത്ത വിമർശനത്തിന് ഇടയാക്കി.
Photo and News Source:
Newsthen


