ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ നാവിക ഉപരോധം ഇറാനെ ലക്ഷ്യമാക്കി ആരംഭിച്ചു. ഇന്ന് വൈകീട്ട് 7.30 മണി മുതൽ ഇറാന്റെ എല്ലാ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം തടഞ്ഞു. ഇസ്ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇറാൻ കപ്പലുകളെ 'തകർക്കുമെന്ന്' മുന്നറിയിപ്പ് നൽകി. ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന കപ്പലുകളെ സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ വിദേശകാര്യ മന്ത്രാലയം ഈ നടപടിയെ 'നിയമവിരുദ്ധ യുദ്ധം' എന്ന് വിശേഷിപ്പിച്ചു.
'സ്വന്തം മൂക്ക് മുറിച്ച് മുഖം വികൃതമാക്കുന്ന നടപടിയാണ് അമേരിക്കയുടെ' എന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഗായി പരിഹസിച്ചു. ഉപരോധം ലോക സാമ്പത്തിക വിപണിയെ തകർക്കുമെന്നും ഇറാൻ ഭീഷണിപ്പെടുത്തി. മേഖലയിലെ കപ്പൽ ഗതാഗതം കടുത്ത നിയന്ത്രണത്തിലാണ്.
Photo and News Source: Kvartha


