ഡൽഹി: സെൻസസ് 2027 നടപടികളെ ബാധിക്കുന്ന വ്യാജ പ്രചാരണങ്ങൾ തടയാൻ സോഷ്യൽ മീഡിയയിൽ 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്താൻ രാജ്യത്തിന്റെ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. സംസ്ഥാനങ്ങളിലെ സെൻസസ് ഡയറക്ടറേറ്റുകളെയാണ് ഈ നിർദ്ദേശം ലഭിച്ചത്. പ്രത്യേക സംഘത്തെ സജ്ജമാക്കി, വ്യാജ വിവരങ്ങൾ തത്സമയം കണ്ടെത്തി, വസ്തുതാ പരിശോധന നടത്തി, കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ ആവശ്യപ്പെട്ടു.
സെൻസസ് വിവരങ്ങളുടെ രഹസ്യസൂക്ഷണവും പൊതുജന വിശ്വാസവും ഉറപ്പാക്കുമെന്ന് രജിസ്ട്രാർ ജനറൽ വ്യക്തമാക്കി. റേഡിയോ, ടെലിവിഷൻ, പത്രങ്ങൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ വിപുലമായ പ്രചാരണം നടത്തും. ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും ഡിജിറ്റൽ രീതിയിലാണ് സെൻസസ് നടക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്മു ഏപ്രിൽ 1-ന് സ്വയം വിവരങ്ങൾ രേഖപ്പെടുത്തി പദ്ധതിക്ക് തുടക്കം കുറിച്ചു.
ഏപ്രിൽ 10 വരെ 5.72 ലക്ഷത്തിലധികം കുടുംബങ്ങൾ ഓൺലൈനിലൂടെ സ്വയം വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 15 മുതൽ സെൻസസ് ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും.
Photo and News Source: Sathyam Online


