കോഴിക്കോട് മൂഴിക്കാലിലെ ഒരു വീട്ടിൽ ബന്ധുക്കളായ 20 കാരനും 16 കാരിയും മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം വീട്ടിന്റെ രണ്ടാം നിലയിലായിരുന്നു.
മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പോലീസ് സംഭവസ്ഥലം പരിശോധിക്കുന്നുണ്ട്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് സൂചിപ്പിക്കുന്നു. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. തുടർന്ന് കുടുംബം പോലീസിനെ വിവരമറിയിച്ചു.
മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകാൻ ആവശ്യപ്പെടുന്നു. മാനസികസഹായത്തിനായി 1056 ഹെൽപ്പ് ലൈൻ ഉപയോഗിക്കാവുന്നതാണ്.
Photo and News Source: Siraj Live


