കൊച്ചി: കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അച്യുത അവതാരം’ പുതിയ പോസ്റ്ററോടെ പുറത്തിറങ്ങി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യുന്ന ഈ സൈബർ ക്രൈം ത്രില്ലർ ചിത്രത്തിൽ ഫാമിലി ഡ്രാമയുടെ കഥയും ഉൾക്കൊള്ളുന്നു.
സൈബർ ആസക്തിയുടെ ഭയാനകമായ ഫലങ്ങളെ ചിത്രീകരിക്കുന്ന ഈ ചിത്രം റെയ്റ വെഞ്ചേഴ്സിന്റെ ബാനറിൽ രമേശ് സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ നിർമ്മിച്ചിരിക്കുന്നു. മാളവിക നന്ദൻ, അവിനാശ്, സീമ.ജി.നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മംഗലാപുരം, കാസർഗോഡ് എന്നിവിടങ്ങളിൽ പൂർത്തിയായി. മെയ് മാസത്തോടെ തിയേറ്ററുകളിൽ എത്താൻ തയ്യാറായിരിക്കുന്ന ചിത്രത്തിന്റെ സംഗീതം പ്രസന്ന കുമാർ എം.എസ്. നൽകിയിരിക്കുന്നു. എഡിറ്റിംഗ്, ആർട്ട്, വി.എഫ്.എക്സ്, കോസ്റ്റ്യൂംസ് തുടങ്ങിയ മേഖലകളിൽ പ്രഗൽഭരായവർ പ്രവർത്തിച്ചിരിക്കുന്നു.
Photo and News Source: Newsthen



