തിരുവനന്തപുരം ചിറയിൻകീഴ് അഴൂരിൽ എട്ടുവയസ്സുകാരനായ ദിക്ഷൽ പാമ്പ് കടിയേറ്റ് മരിച്ചു. ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷലിനെ രാവിലെ നാല് മണിയോടെ കുടുംബം കണ്ടെത്തി. ഉടൻ ചിറയിൻകീഴ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തുടർന്നുള്ള ചികിത്സയിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു. കിടന്ന മുറിയിൽ നടത്തിയ പരിശോധനയിൽ മുര്‍ഖൻ പാമ്പിനെ കണ്ടെത്തി.

കഴിഞ്ഞ ദിവസം തൃശ്ശൂർ കോടാലി സ്വദേശിയായ ആല്‍ജോ എന്ന വിദ്യാർത്ഥിയും പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ആല്‍ജോയുടെ സഹോദരൻ അനോജിനെയും പാമ്പ് കടിച്ചിരുന്നു. രണ്ട് കുട്ടികളെയും ചാലക്കുടി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ആല്‍ജോ മരിച്ചു. തുടർന്നുള്ള പരിശോധനയിൽ പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചു.

Photo and News Source: Kerala Online News