പ്രിയതാരം അഹാന കൃഷ്ണ തന്റെ പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആരാധകരെ ഞെട്ടിച്ചു. പോസ്റ്റിൽ തന്റെ വിവാഹ വാർത്തയാണോ എന്ന് ആരാധകരും സംശയിച്ചു. എന്നാൽ, അഹാന തന്റെ പുതിയ മ്യൂസിക് വീഡിയോ പ്രോജക്ടിനെക്കുറിച്ചായിരുന്നു വെളിപ്പെടുത്തിയത്. അഹാന തന്നെ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ മ്യൂസിക് വീഡിയോയ്ക്ക് നിമിഷ് രവി ക്യാമറ ചലിപ്പിക്കും. സംഗീതസംവിധാനം ജെ. കെ. (ജയ് ഉണ്ണിത്താൻ) നിർവ്വഹിക്കുന്നു.

ഏപ്രിൽ 24-ന് വൈകിട്ട് 4 മണിക്ക് ഈ മ്യൂസിക് വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കുമെന്ന് അഹാന അറിയിച്ചു. പോസ്റ്റിന് താഴെയുള്ള കമന്റുകളിൽ ഭൂരിഭാഗവും ആദ്യം വിചാരിച്ചത് വിവാഹ വാർത്തയായിരിക്കുമെന്നായിരുന്നു. മുന്പ് അഹാന സംവിധാനം ചെയ്ത 'തോന്നലി' മ്യൂസിക് വീഡിയോയ്ക്ക് വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു.

Photo and News Source: Malayali Life