അമേരിക്കയുടെ നാവികസേനാ മേധാവി ജോണ്‍ ഫീലന്‍ രാജി പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ ഈ തീരുമാനത്തിന് ഇറാനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയാണ് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. വൈറ്റ് ഹൗസിലെ ട്രംപ് ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്ന് അഭിപ്രായമുയരുന്നു.

ഇന്നലെയാണ് പെന്റഗണ്‍ ഈ രാജി പ്രഖ്യാപിച്ചത്. രാജിയുടെ ഔദ്യോഗിക കാരണങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഫീലന്റെ രാജിക്കുശേഷം അണ്ടര്‍ സെക്രട്ടറി ഹംഗ് കാവോ ആക്ടിംഗ് നേവി സെക്രട്ടറിയായി ചുമതലയേറ്റു.

ഇറാനിയൻ തുറമുഖത്ത് യുഎസ് നടത്തുന്ന നാവിക ഉപരോധം തുടരുന്ന സമയത്താണ് ഈ രാജി സംഭവിക്കുന്നത്. അന്താരാഷ്ട്ര രംഗത്ത് ഇതിന്റെ പ്രത്യാഘാതങ്ങൾ ചർച്ചയാകുന്നു.

Photo and News Source: Kerala Online News