കേരളത്തിലെ ക്ഷേത്രോത്സവങ്ങളിലെ വെടിക്കെട്ട് ആചാരങ്ങൾ പണ്ഡിതരും ഗവേഷകരും മുമ്പേ വിമർശിച്ചിട്ടുണ്ട്. ഇവ ആചാരത്തിന്റെ ഭാഗമല്ലെന്നും, കാലക്രമേണ കടന്നുകൂടിയ കീഴ്വഴക്കമാണെന്നും അവർ വ്യക്തമാക്കിയിരുന്നു. തുടർച്ചയായ അപകടങ്ങൾക്ക് ഇടയാക്കുന്ന ഈ ആചാരങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്.

മുണ്ടത്തിക്കോട് വെടിക്കെട്ടിൽ നാല് പേർ ഗുരുതരാവസ്ഥയിലാണ്. സ്ഫോടകവസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കരാറുകാരൻ സതീഷ് വെന്റിലേറ്ററിലാണ്.

തൃശൂർ പൂരത്തിന്റെ നടത്തിപ്പിൽ വെടിക്കെട്ടു ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ദേവസ്വങ്ങൾ ഇത് ആചാരപരമായി നടത്തണമെന്ന് ആവശ്യപ്പെടുന്നു. ഇന്ന് മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതലയോഗം ചേരുന്നു. രാവിലെ 10.30ന് തൃശൂർ കലക്ടറേറ്റിൽ മന്ത്രിമാരും ദേവസ്വ പ്രതിനിധികളും പങ്കെടുക്കും.

ഇത്തരം ആഘോഷങ്ങൾ പേരിൽ നടക്കുന്ന മരണങ്ങൾ അവസാനിപ്പിക്കണമെന്ന ആവശ്യവും ശക്തമായിക്കൊണ്ടിരിക്കുന്നു.

Photo and News Source: Samakalika Malayalam