കണ്ണൂരിലെ അഞ്ചരകണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യ കേസിൽ പ്രതികളായ അധ്യാപകരുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കും.
പ്രോസിക്യൂഷൻ വാദിക്കുന്നത്, നിതിൻ രാജിന് അധ്യാപകരിൽ നിന്ന് നിരന്തരമായ ജാതീയ അധിക്ഷേപവും മാനസിക പീഡനവും ഉണ്ടായിരുന്നുവെന്നാണ്. പിതാവിന്റെ വാദമുഖങ്ങളും കേട്ട ശേഷം കോടതി തീരുമാനമെടുക്കും.
തങ്ങളെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുന്ന അധ്യാപകർ, നിതിൻ രാജിന്റെ ആത്മഹത്യ ദിവസം പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന ചോദ്യം ചെയ്യലിൽ പങ്കെടുത്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചു.
ലോൺ ആപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്ന കോളേജ് മാനേജ്മെന്റിന്റെ വാദം നിതിന്റെ കുടുംബം നിരാകരിച്ചു.
Photo and News Source: Kerala Online News



