കേരളത്തിൽ വീണ്ടും ചൂട് രൂക്ഷമാവുന്നു. പാലക്കാട് ജില്ലയിൽ 41.1°C ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ ചൂട് സാധാരണയെക്കാൾ 3-4°C കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

കൊല്ലത്ത് 39.8°Cയും തൃശ്ശൂരിൽ 39.3°Cയും രേഖപ്പെടുത്തി. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ ചൂട് മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ്.

ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഉഷ്ണം സഹിക്കാൻ ബുദ്ധിമുട്ടുള്ളവർ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അഭിപ്രായപ്പെടുന്നു.

Photo and News Source: Kairali News