ഹരിപ്പാട് സ്വദേശി പ്രേംകുമാർ (46) ഫേസ്ബുക്കിലൂടെ നടത്തിയ വായ്പാ തട്ടിപ്പിൽ 25. 3 ലക്ഷം രൂപ നഷ്ടപ്പെട്ടു. ബജാജ് ഫിന്‍സെർവിസിന്റെ വ്യാജ പരസ്യത്തിലൂടെ മൂന്ന് ലക്ഷം രൂപ വായ്പയ്‌ക്കായി അപേക്ഷിച്ചു. തുടർന്ന് സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് എന്ന വ്യാജരൂപത്തിൽ ബന്ധപ്പെട്ട തട്ടിപ്പുകാർ, പ്രോസസിങ് ഫീസ് എന്ന വ്യാജേന പണം ആവശ്യപ്പെട്ടു. ആദ്യം നഷ്ടപ്പെട്ട പണം തിരിച്ചു ലഭിക്കുമെന്ന പ്രലോഭനത്തിൽ വീണ്ടും പണം അയച്ചു.
സിഗ്‌നൽ വഴി ബന്ധപ്പെട്ട പ്രതികൾ, പണം ഹാക്ക് ചെയ്ത് വീണ്ടെടുത്തെന്നും സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചെന്നും പറഞ്ഞു. തുടർന്ന് ടാക്‌സ്, ക്ലിയറൻസ് ചാർജ് എന്നീ വ്യാജ ഇനങ്ങളിലായി 127 തവണ പണം കൈമാറി. ജനുവരി 28 മുതൽ ഏപ്രിൽ 18 വരെയായിരുന്നു സംഭവങ്ങളുടെ കാലയളവ്. സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Photo and News Source: Kerala Online News



