മകളെ കബളിപ്പിച്ച് കേരളത്തിലേക്ക് കൊണ്ടുപോയെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ഫർമാൻ ഖാൻ എന്ന ഭർത്താവ്, സിനിമയിൽ അഭിനയിപ്പിക്കാനാണെന്നാണ് പറഞ്ഞത്. പക്ഷേ, പിന്നീട് വിവാഹ വാർത്തയറിഞ്ഞു. നിരക്ഷരരായ മാതാപിതാക്കളെ ഫർമാൻ തെറ്റിദ്ധരിപ്പിച്ചെന്നും അവർ പറഞ്ഞു.

ഗോത്രവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ലവ് ജിഹാദിന് ഇരയാക്കിയെന്നാണ് അഭിഭാഷകൻ ആരോപിക്കുന്നത്. രാഷ്‌ട്രീയ നേതാക്കളുടെ ഇടപെടലിലൂടെയാണ് ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയെ അറസ്റ്റുചെയ്യാൻ വൈകുന്നതെന്തെന്ന് കമ്മിഷൻ ചെയർപേഴ്‌സൺ ചോദിച്ചു.

പോക്സോ നിയമപ്രകാരവും ബാലവിവാഹ നിയമപ്രകാരവും നടപടി എടുക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു. കേരളാ പോലീസ്, മധ്യപ്രദേശ് പോലീസ് സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. ജെ. ഹിമേന്ദ്രനാഥ് കമ്മിഷനുമുന്നിൽ ഹാജരായി. രേഖകൾ പരിശോധിച്ചുറപ്പാക്കിയതായി പോലീസ് അറിയിച്ചു.

Photo and News Source: Janmabhumi