തിരുവനന്തപുരം വേനൽ ഫെസ്റ്റ് 2026-ന്റെ ഭാഗമായി നവാഗത എഴുത്തുകാർക്കായി ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം ഡോ. കെ. ലൈലാസിന് സമ്മാനിച്ചു. പൂജപ്പുര കോർപ്പറേഷൻ ഹാളിൽ വെച്ച് നടന്ന വർണ്ണാഭമായ സാംസ്‌കാരിക പരിപാടിയിൽ തിരുവനന്തപുരം മേയർ അഡ്വ. വി. വി. രാജേഷ് അവാർഡ് വിതരണം നിർവ്വഹിച്ചു.

ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളായ വിമലാ മേനോൻ, പ്രൊഫസർ രമാ ബായി, സന്തോഷ് പരമേശ്വരൻ, ഡോ. സജൂ സക്സസ്, സജയനാരായണൻ, ഷൈലജ പുഞ്ചക്കരി എന്നിവർ പങ്കെടുത്തു സംസാരിച്ചു. നവാഗത എഴുത്തുകാരുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഈ പരിപാടി സാഹിത്യ മേഖലയിലെ ശ്രദ്ധേയമായ ഒരു ചുവടുവെപ്പായി മാറി.

Photo and News Source: Kerala Kaumudi