ലഖ്‌നൗ: ഉത്തർപ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ ഡ്രമണ്ട്ഗഞ്ച് താഴ്വരയിൽ വാഹനാപകടത്തിൽ 11 പേർ മരണമടഞ്ഞു. ബുധനാഴ്ച രാത്രി 8:30 ഓടെയായിരുന്നു സംഭവം. ട്രക്കിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന്, താഴേക്ക് ഇറങ്ങിക്കൊണ്ടിരുന്ന ഒരു ട്രക്ക് മുന്നിലുള്ള മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറി. തുടർന്ന്, ഈ രണ്ട് ട്രക്കുകളുടെ മധ്യത്തിൽ കുടുങ്ങിയ കാർ പൂർണ്ണമായി തകരുകയായിരുന്നു.
അപകടത്തിനുശേഷം, മറ്റൊരു വാഹനവും ഇടിക്കുകയും അതിൽ തീപിടിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനായി പോലീസും നാട്ടുകാരും ഒന്നിച്ചു പ്രവർത്തിച്ചു. ഇതുവരെ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ബിഹാർ, മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ട്രക്കുകളും, സോൻഭദ്ര, മിര്‍സാപൂര്‍ ജില്ലകളിലെ കാറുകളുമാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ ഏഴുപേർ മിര്‍സാപൂര്‍ സ്വദേശികളും, മൂന്നുപേർ മധ്യപ്രദേശ് സ്വദേശികളും, ഒരാൾ സോൻഭദ്ര സ്വദേശിയുമാണ്.
Photo and News Source: Samakalika Malayalam



