ന്യൂഡൽഹിയിൽ നിന്നുള്ള വാർത്ത: രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം ലഭിച്ചതായി. 20,400 മെട്രിക് ടൺ എൽപിജി വഹിച്ച ‘ജഗ് വിക്രം’ എന്ന ഇന്ത്യൻ കപ്പൽ ഇന്ന് ഗുജറാത്തിലെ കാണ്ഡല തുറമുഖത്തെത്തും. 24 നാവികരുമുണ്ട് ഈ കപ്പലിൽ. ഏപ്രിൽ 11ന് ഹോർമുസ് കടലിടുക്ക് കടന്ന ഈ കപ്പൽ, ഏപ്രിൽ 14ന് തുറമുഖത്തിൽ എത്തുമെന്ന് കേന്ദ്ര തുറമുഖ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള 14 ദിവസത്തെ വെടിനിർത്തലിനുശേഷം ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ കപ്പലാണിത്. ഈ എൽപിജി കയറ്റുമതി രാജ്യത്തെ ഇന്ധന ക്ഷാമം കുറയ്ക്കാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: Sathyam
Online


