ന്യൂയോർക്കിൽ നിന്നുള്ള ഒരു പുതിയ പ്രവചനം ഡിജിറ്റൽ പരസ്യ മേഖലയിൽ ചരിത്രസന്ധിയെ കുറിക്കുന്നു. 2026-ഓടെ മെറ്റയുടെ പ്ലാറ്റ്ഫോമുകൾ ഗൂഗിളിന്റെ പരസ്യ വരുമാനത്തെ മറികടക്കുമെന്ന് ഇ-മാര്‍ക്കറ്റർ (eMarketer) പ്രവചിക്കുന്നു. മെറ്റയുടെ ആഗോള പരസ്യ വരുമാനം 243.46 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇത് ഗൂഗിളിന്റെ 239.54 ബില്യൺ ഡോളറിനേക്കാൾ മുന്നിലാണ്.

മെറ്റായുടെ ‘അഡ്വാന്റേജ്+’ ഓട്ടോമേറ്റഡ് പരസ്യ സംവിധാനം കാമ്പെയ്നുകളെ ലളിതമാക്കി മാർക്കറ്റിംഗ് ചെലവ് കുറയ്ക്കുന്നതിലൂടെ പരസ്യദാതാക്കളുടെ ഇടയിൽ പ്രിയങ്കരമാണ്. ‘ഗൂഗിളിനെ മറികടക്കുന്നതിലൂടെ മെറ്റാ തങ്ങളുടെ തന്ത്രങ്ങൾ ശരിയാണെന്ന് തെളിയിച്ചിരിക്കുന്നു’ എന്ന് ഇ-മാര്‍ക്കറ്ററിലെ അനലിസ്റ്റ് മാക്‌സ് വില്ലൻസ് അഭിപ്രായപ്പെടുന്നു.

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ ചെറിയ പ്ലാറ്റ്ഫോമുകൾ പരസ്യ ബജറ്റിന്റെ വെട്ടിക്കുറച്ചലിനെ നേരിടുമ്പോൾ, മെറ്റാ, ഗൂഗിൾ തുടങ്ങിയ വലിയ പ്ലാറ്റ്ഫോമുകളിലേക്ക് പരസ്യച്ചെലവുകൾ കേന്ദ്രീകരിക്കപ്പെടുമെന്നാണ് വിശകലന വിദഗ്ധരുടെ അഭിപ്രായം. ഈ മാറ്റത്തിന്റെ പ്രേരകശക്തി മെറ്റായുടെ ത്വരിതഗതിയിലുള്ള വളർച്ചയാണ്.

Photo and News Source: Newsthen