മുണ്ടത്തിക്കോട് നടന്ന സ്‌ഫോടനത്തിൽ 10 പേര് പരിക്കേറ്റു. അതിൽ നാല് പേരുടെ നില ഗുരുതരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കരാറുകാരൻ സതീഷ് വെന്റിലേറ്ററിലാണ്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹ ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഇന്ന് മുതല് നടക്കും.

ഫോറൻസിക് സംഘം നിരോധിത വസ്തുക്കളുടെ ഉപയോഗം പരിശോധിക്കുന്നു. സ്‌ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. റവന്യൂ വകുപ്പ് പൊലീസിന് സുരക്ഷിത സ്ഥലം കണ്ടെത്തി എന്ന് അറിയിച്ചു.

പിന്നീട് വെടിക്കെട്ടുപുര ഉണ്ടായിരുന്ന സ്ഥലത്ത് കെഡാവര്‍ നായകളെ ഉപയോഗിച്ച് വീണ്ടും പരിശോധിക്കും.

Photo and News Source: Kerala Online News