കോഴിക്കോട് റയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്ത ബൈക്കാണ് പ്രതി മോഷ്ടിച്ചത്. പി.കെ. ജസീൽ ജമാൽ (26) എന്നയാളെ പോലീസ് പിടികൂടി. ജസീലിന്റെ പേരിൽ നിരവധി മോഷണ കേസുകളും ലഹരി ഉപയോഗ, വിൽപ്പന തുടങ്ങിയ കേസുകളുമുണ്ട്. കോഴിക്കോട് കസബ, കൊയിലാണ്ടി, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനുകളിലായി നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം, വിൽപ്പന, പോക്സോ, പൊതുസ്ഥലത്ത് കലഹം ഉണ്ടാക്കൽ തുടങ്ങിയ കേസുകളാണ് ഉള്ളത്. ബൈക്കിന്റെ ലോക്ക് മാറ്റാൻ ആവശ്യപ്പെട്ട ജസീൽ സംശയമുണർത്തിയ വർക്ക്ഷോപ്പ് ഉടമ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ജസീലിനെ പിടികൂടി.
Photo and News Source: Sathyam Online


