തിരുവനന്തപുരം: ഈ വർഷം മുതൽ ഹയർസെക്കൻഡറി മാതൃകയിൽ സ്കൂളുകളിൽ ‘സേ’ പരീക്ഷ നടപ്പിലാക്കും. അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വാർഷിക പരീക്ഷയിൽ 30% മാർക്ക് നേടിയില്ലെങ്കിൽ ‘സേ’ പരീക്ഷ എഴുതണം. മെയ് രണ്ടിന് സ്കൂളുകളുടെ വാർഷിക ഫലം പ്രഖ്യാപിക്കും.
28 മുതൽ 30 വരെയുള്ള തീയതികളിൽ ‘സേ’ പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ നിലവാര സമിതി തീരുമാനിച്ചിരിക്കുന്നത്. ഈ പരീക്ഷയ്ക്ക് മുന്നോടിയായി 20 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ അധ്യാപകർ പ്രത്യേക ക്ലാസുകൾ നടത്തും. ശരിയായ രീതിയിൽ വായിക്കാനും എഴുതാനും പഠിക്കാത്ത കുട്ടികൾ പത്താം ക്ലാസിൽ എ പ്ലസ് നേടുന്നതിന്റെ വിമർശനത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് മിനിമം മാർക്ക് നിർബന്ധമാക്കിയത്.
കഴിഞ്ഞ വർഷം എട്ടാം ക്ലാസിലും ഈ വർഷം ഒമ്പതാം ക്ലാസിലും മിനിമം മാർക്ക് നേടിയില്ലെങ്കിൽ ജയിക്കില്ല. അഞ്ചാം ക്ലാസ് മുതൽ ‘സേ’ പരീക്ഷയും നിർബന്ധമാക്കിയിരിക്കുന്നു.
Photo and News Source: Janam TV


