പൈമ്പാലും കൽക്കണ്ടവും കരിമ്പും നിറഞ്ഞ പന്തീരായിരത്തോളം ഗാനങ്ങൾ പാടി, സംഗീതത്തിന്റെ അതിരുകൾ താണ്ടിയ അസാമാന്യ പ്രതിഭയായിരുന്നു ആശാ ഭോസ്‌ലെ. കാലങ്ങളോളം ഹിന്ദി സിനിമാഗാനരംഗം വട്ടംകറങ്ങിയ മഹാരാഷ്ട്രയിലെ പ്രശസ്ത മങ്കേഷ്‌കർ കുടുംബത്തിലാണ് അവരുടെ ജനനം. സംഗീതജ്ഞനും നാടകകലാകാരനുമായ ദീനനാഥ് മങ്കേഷ്‌കർ ആയിരുന്നു പിതാവ്. ലതാ മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ ഖാദികർ, ഹൃദയനാഥ് മങ്കേഷ്‌കർ തുടങ്ങിയ പ്രതിഭകൾ ഉൾപ്പെടുന്ന കുടുംബമായിരുന്നു അത്. 16-ാം വയസ്സിൽ

കുടുംബത്തിന്റെ അനുമതിയില്ലാതെ ഗണപത് റാവു ഭോസ്‌ലെയുമായി പ്രണയവിവാഹം നടത്തിയെങ്കിലും ബന്ധം പരാജയപ്പെട്ടു. മൂന്നുമക്കളുമായി അപമാനിതയായി സ്വന്തം കുടുംബത്തിലേക്കുതന്നെ മടങ്ങേണ്ടിവന്നു. ലതാ മങ്കേഷ്‌കർ ഹിന്ദി സിനിമാരംഗം അടക്കിവാഴാൻ തുടങ്ങിയപ്പോൾ ആശ അവിടേക്ക് ചുവടുവെച്ചു. അതിനാൽ ലതയുമായുള്ള താരതമ്യങ്ങളുടെ നിഴലിലായി ആശയുടെ സംഗീതജീവിതം. സ്വന്തമായി വഴിവെട്ടാനുള്ള ആശയുടെ തീരുമാനമാണ് അവരെ സംഗീതചരിത്രത്തിൽ സ്ഥിരപ്പെടുത്തിയത്. ലതയുടെ ശുദ്ധശബ്ദം ഉണ്ടായിരുന്നിട്ടും തന്റെ ശബ്ദത്തിനുള്ള സ്ഥാനം ആവശ്യപ്പെടുന്ന ഒരു സംഗീതകാലം

അവർ സൃഷ്ടിച്ചു. ഇത് ശുദ്ധവും സുതാര്യവുമായ സാഹോദര്യമത്സരത്തിന്റെ ഫലമായിരുന്നു. ലതയുടെ ശബ്ദം അപ്പുറത്തുണ്ടായിരുന്നിട്ടും, തന്റെ ശബ്ദത്തിന്റെ പ്രാധാന്യം ഉറപ്പാക്കിയ ആശ, സംഗീതരംഗത്ത് സ്വന്തം മുന്നേറ്റം നടത്തി. സംഗീതപരീക്ഷണങ്ങളിലൂടെ അവർ ചരിത്രത്തിന്റെ ഭാഗമായി. സംഗീതത്തിലെ അവരുടെ സംഭാവനകൾ അനശ്വരമാണ്. അവർ മറക്കുകയോ മരിക്കുകയോ ചെയ്യില്ലെന്ന് സംഗീതപ്രേമികൾ വിശ്വസിക്കുന്നു.