മംഗളൂരുവിൽ ബുധനാഴ്ച പുലർച്ചെ കനത്ത മഴയെത്തിയതോടെ നഗരത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായി. അത്താവറയിലെ അയ്യപ്പഭജനമന്ദിരത്തിനടുത്ത് സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് അഞ്ച് കാറുകളുടെ മുൻഭാഗം തകർന്നു. ശക്തമായ കാറ്റിൽ ബസവനഗുഡിക്കടുത്ത് വലിയ മരക്കൊമ്പ് പൊട്ടി വീണു. സമീപത്തെ വീടും റോഡിൽ നിർത്തിയ സ്കൂട്ടറും തകർന്നു. മണിക്കൂറുകളോളം ഗതാഗതം തടഞ്ഞു. രണ്ട് സംഭവങ്ങളിലും ആളപായമുണ്ടായില്ല. മൂന്നുമണിയോടെയാണ് ഒരുമണിക്കൂറോളം നീണ്ട ഇടിമിന്നലോടുകൂടിയ മഴ പെയ്തത്. പ്രദേശത്തെ ജനങ്ങൾ മഴയുടെ അക്രമണത്തെ ചെറുക്കാൻ ശ്രമിച്ചു.

Photo and News Source: Mathrubhumi