ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രതീക്ഷിക്കുന്ന 9. 2 ബില്യണ്‍ യൂറോ മിച്ചബജറ്റിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ് കടുത്ത വിമര്‍ശനം ഉയർത്തി. ജനങ്ങൾ ഹീറ്ററും വൈദ്യുതിയും വാങ്ങാൻ കഴിയാതെ കഷ്ടപ്പെടുന്നതായി അവർ പറഞ്ഞു. സർക്കാർ അധിക പണം കൈപ്പറ്റി, ജനങ്ങളുടെ പ്രശ്‌നങ്ങൾ അവഗണിക്കുന്നുവെന്നതാണ് ആരോപണം. ഊർജ്ജവിലയാകട്ടെ, കൂടിക്കൊണ്ടിരിക്കുകയാണെന്നും, മന്ത്രിമാർ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയ്യാറാകുന്നില്ലെന്നും അവർ ആവർത്തിച്ചു.
പ്രധാനമന്ത്രി മാര്‍ട്ടിന്‍, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സമാന ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നും, സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മറുപടി നൽകി. ഖജനാവിൽ 1. 8 ബില്യണ്‍ യൂറോ ധനക്കമ്മി ഉണ്ടെന്നും അദ്ദേഹം സമ്മതിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും പാര്‍പ്പിടത്തിനുമായി പണം ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Photo and News Source: Sathyam Online



