രാജ്യത്തെ സംബോധിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ സാധാരണയായി ഗൗരവമുള്ളതും പ്രൗഢവുമായിരിക്കും. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച രാത്രി നരേന്ദ്രമോദി നടത്തിയ സംബോധന അത്തരമൊരു ഗരിമയോടെയായിരുന്നില്ല. വനിതാസംവരണ ബില്ലിന്റെ പരാജയത്തെ തുടർന്നായിരുന്നു ഈ സംബോധനം. ലോക്‌സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാതെ ബിൽ പരാജയപ്പെട്ടതിനെ തുടർന്ന്, പ്രതിപക്ഷത്തെ, പ്രത്യേകിച്ച് കോൺഗ്രസിനെ, ഔദ്യോഗികമാധ്യമങ്ങളിലൂടെ ശകാരിച്ചത് രാഷ്ട്രീയപ്രസംഗമായിരുന്നു. തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഔദ്യോഗികസംവിധാനത്തിലൂടെ കക്ഷിരാഷ്ടീയം നടത്തിയത് തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണം ഉയർന്നു.
വിവിധ പ്രതിപക്ഷകക്ഷികളും പൗരരും നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പുകമ്മിഷൻ ഇനിയും നടപടിയെടുത്തിട്ടില്ല. പ്രതിപക്ഷനേതാക്കൾക്കെതിരെ ഉടൻ നടപടി കൈക്കൊള്ളുന്ന കമ്മിഷൻ, പ്രധാനമന്ത്രിക്കെതിരെ സമാന പരാതി വരുമ്പോൾ സൂത്രം കാണുന്നതായി മുൻപും സംഭവിച്ചിട്ടുണ്ട്.
Photo and News Source: Mathrubhumi



