പാലക്കാട്: പോപ്പുലർ ഫിനാൻസ് കമ്പനിയെതിരെ നടപടി. ബഡ്‌സ് നിയമം-2019 പ്രകാരം സ്ഥാപനത്തിന്റെ സ്വത്തുക്കൾ താല്‍ക്കാലികമായി കണ്ടുകെട്ടി. ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി ഉത്തരവിട്ടു. പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലെ ബ്രാഞ്ചുകളിൽ നിന്ന് 616. 31 ഗ്രാം സ്വർണം, 3,02,460 രൂപ കണ്ടുകെട്ടി. പൊതുജനങ്ങളിൽ നിന്ന് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും, കാലാവധി കഴിഞ്ഞിട്ടും പലിശയോ തുകയോ നല്‍കാതെ കബളിപ്പിച്ചതായുള്ള പരാതിയാണ് ഇതിന് പിന്നിൽ.
വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ അടച്ചുപൂട്ടാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള നിര്‍ദ്ദേശം മുമ്പേ ലഭിച്ചിരുന്നു. ഇപ്പോൾ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം നടപടി തുടരുന്നു.
Photo and News Source: Sathyam Online



