കോഴിക്കോട്: എംഡിഎംഎ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അമൽ കുമാർ, പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ്, പേരാമ്പ്ര സ്വദേശി കാമ്യക റീജു എന്നിവരാണ് പ്രതികൾ. കോഴിക്കോട് ഇരിങ്ങാടൻപള്ളിയിലെ ലോഡ്ജിൽ രാത്രി രണ്ട് മണിയോടെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
യുവാക്കൾക്കും വിദ്യാർത്ഥികൾക്കും രാസലഹരി വിതരണം ചെയ്തിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. പ്രതികളുടെ പക്കൽ നിന്നും 108 ഗ്രാം എംഡിഎംഎയും കണ്ടുകെട്ടി. യുവതിയുടെ പേരിലായിരുന്നു ലോഡ്ജിൽ മുറി എടുത്തത്. ചെറിയ പാക്കറ്റുകളിലാക്കി ലഹരി വിതരണം ചെയ്യുകയായിരുന്നു പ്രതികളുടെ രീതി.
പ്രതിയായ അമൽ മുൻപും എംഡിഎംഎ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മാറാട്, ബേപ്പൂർ, പന്നിയങ്കര, മെഡിക്കൽ കോളേജ്, നല്ലളം പോലീസ് സ്റ്റേഷനുകളിലായി 12 കേസുകൾ നിലവിലുണ്ട്. കുറച്ചു ദിവസങ്ങളായി ഡാൻസാഫ് സംഘം പ്രതികളെ നിരീക്ഷിച്ചിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Photo and News Source: Media Mangalam



