തിരുവനന്തപുരത്ത് വനിതാ കൗൺസിലർമാർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പോലീസ് ക്രൂരമായ പീഡനം നടത്തിയെന്നാണ് മേയർ വി.വി. രാജേഷിന്റെ ആരോപണം.
‘വനിതാ പ്രവർത്തകയെ നൗഫൽ എന്ന പോലീസ് കടിച്ച് പരുക്കേൽപ്പിച്ചു. മലിനജലം ഉപയോഗിച്ച് ജലപീരങ്കി പ്രയോഗം നടത്തിയതും ശ്രദ്ധേയമാണ്. സാംക്രമിക രോഗ സാധ്യതയുള്ള ഈ ജലം ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയത്?’
‘പ്രതിഷേധ മാർച്ചിനിടെ സംഭവസ്ഥലത്ത് അഞ്ച് വനിതാ പോലീസുകാർ മാത്രമുണ്ടായിരുന്നു. വനിതാപ്രവർത്തകരെ പുരുഷ പോലീസുകാർ കയ്യേറ്റം ചെയ്തു. നൗഫൽ, രാജേഷ് എന്നീ പോലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.’
‘വട്ടിയൂർക്കാവ് സിഐ വിപിനെതിരെയും നടപടി വേണമെന്ന് മേയർ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ഇത്തരം പ്രവർത്തനങ്ങൾ തുടരുന്നു.’
Photo and News Source: Newsthen



